കൊയിലാണ്ടി കൂട്ടം വനിതകളെ ആദരിച്ചു
കൊയിലാണ്ടി: ലോക വനിതാ ദിനമായ ഇന്നലെ കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ വിത്യസ്ഥ മേഖലകളിലുള്ള രണ്ട് വനിതകളെ ആദരിച്ചു.
കേരളോത്സവം പോലുള്ള കായിക മത്സരങ്ങളിൽ പലവട്ടം 100, 200, 400 മീറ്റർ ഓട്ട മത്സരങ്ങളിലെ വിജയി ലീല കൊളക്കാട്, മഹാമാരി കാലത്ത് താലൂക്ക് നിവാസികളെ ചേർത്ത് പിടിച്ച വ്യക്തിത്വം താലൂക്ക് ഹോസ്പിറ്റൽ കൊവിഡ് നോഡൽ ഓഫീസർ ഡോ: സന്ധ്യാ കുറുപ്പ് എന്നിവരെയാണ് കൊയിലാണ്ടിക്കൂട്ടം ആദരവ് ലോക വനിതാ ദിനത്തിൽ നൽകിയത്. ചടങ്ങിൽ അസീസ് മാസ്റ്റർ, സത്യൻ മാടഞ്ചേരി, ഫാറൂഖ്, സാദിഖ് സഹാറ, സുകുമാരൻ മാസ്റ്റർ മുത്തുകോയ തങ്ങൾ, റിയാസ് അബൂബക്കർ, ഇസ്മഇൽ നക്ഷത്ര, റഷീദ് മൂടാടി എന്നിവർ സംസാരിച്ചു.

