കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി മാനവമൈത്രി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി മാനവമൈത്രി സംഗമം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്ലാവരും കൂടിച്ചേരുമ്പോഴാണ് മാനവ സൗഹൃദം ഫലവത്താവുക എന്ന് അദ്ദേഹം പറഞ്ഞു. എ. അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാമിജി സുന്ദരാനന്ദ, ഫാദർ ബർണാഡ്, മൗലവി സാബിത്
എന്നിവർ അനുഗ്രഹ പ്രഭാ,മം നടത്തി. ദേശീയ അവാർഡ് നേടിയ പി.കെ ഷാജി, ഫോക്ലോർ അവാർഡ് ജേതാവ് ഖാലിദ് ഗുരുക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, അമ്പാടി ബാലന്‍, സത്യന്‍ മാടഞ്ചേരി, രാജേഷ് കീഴരിയൂര്‍, നൗഫല്‍ മംഗലശ്ശേരി, ഗഫൂര്‍ ചെങ്ങോട്ട്കാവ്, സൈന്‍ അഹമ്മദ് മൂടാടി, ആനന്ദൻ, ഇസ്മായിൽ ടി.പി, അഡ്വ: സുനിൽ മോഹൻ, യൂനസ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.അനിൽകുമാർ സ്വാഗതവും, റഷീദ് മൂടാടി നന്ദിയും പറഞ്ഞു.

