KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരിക്കുളം റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു-കൊയിലാണ്ടി മുതൽ മുത്താമ്പിവരെ ഭൂമി വിട്ടുതരാൻ സ്ഥലമുടമകൾ തയ്യാറായി

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കെ. ദാസൻ എം. എൽ. എ.യുടെയും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെയും സാന്നിദ്ധ്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. 14 കോടി രൂപയുടെ സെൻട്രൽ റോഡ്‌സ് ഫണ്ട് ഉപയോഗിച്ചാണ് വർക്ക് നടത്തുന്നത്. കൊയിലാണ്ടി മുതൽ മുത്താമ്പിവരെ ഭൂമി വിട്ടുതരാൻ സ്ഥലമുടമകൾ തയ്യാറായി. കെ. ദാസൻ എം. എൽ. എ.യും നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യന്റെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് കൊയിലാണ്ടിക്ക് പ്രത്യേക ഫണ്ട് അനുവദിച്ച് കിട്ടിയത്. കൊയിലാണ്ടി മുതൽ അരിക്കുളം അഞ്ചാംപീടിക വരെ 13 കിലോമീറ്റർ നീളത്തിലാണ് റോഡ് ഉയർത്തി വീതികൂട്ടി ടാർ ചെയ്യുന്നത്.

വളവുകളിൽ 10 മീറ്റർ വീതിയിലും അല്ലാത്തിടങ്ങളിൽ 8 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. 5.5 മീറ്റർ വീതിയിൽ ടാറിംഗും, 1.25 മീറ്ററിൽ ഇരു ഭാഗങ്ങളിൽ നടപ്പാതയ്ക്കുള്ള സ്ഥലവും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമ്മാണവും നവീകരണത്തിന്റെ ഭാഗമായി നിർമ്മി്ക്കും. നിലവിലുള്ള കൽവെർട്ടുകൾ ആവശ്യമായത് വീതികൂട്ടി പുനർ നിർമ്മിക്കും.

പ്രവൃത്തി സുഗമമായി നടത്തുന്നതിന് വേണ്ടി വീതികൂട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എം.എൽ.എ.യും, ചെയർമാനും, നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥ സംഘവും കൊയിലാണ്ടി മുതൽ പെരുവട്ടൂർ വരെ ഓരോ വീടുകളിലും നടന്ന് സന്ദർശനം നടത്തി. ഇതിന്റെ ഭാഗമായി റോഡരുകിലെ മുഴുവൻ വീട്ടുകാരിൽ നിന്നും അനുകൂലമായ സഹകരണമാണ് ലഭിച്ചത്. ഇതോടെ റോഡ് നിർമ്മാണം വേഗത്തിൽ പൂർ്ത്തീകരിക്കാൻ സാധിക്കുമെന്ന് എം.എൽ.എ.യും ചെയർമാനും പറഞ്ഞു. പാലത്തറ കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡിന്റെ നവീകരണ പ്രവൃത്തി ഏറ്റെടുത്തത്.

Advertisements

കഴിഞ്ഞ ഒരു വർഷത്തേലേറെയായി റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തം ഉണ്ടാവുകയും വാഹനയാത്രയ്ക്ക് വലിയ പ്രയാസം നേരിടുകയും ചെയ്യുന്നു. അതിനിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിന്റെ ഭാഗമായി റോഡിന്റെ ഒരുവശം കുഴിയെടുത്തത് ഗതാഗതം താറുമാറായുട്ടുണ്ട്. സമീപ ദിവസം പി.ഡബ്ല്യു. ഡി. അധികൃതർ ക്വോറി വേസ്റ്റ് കൊണ്ടിട്ടാണ് റോഡിലെ വലിയ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയത്.

റോഡ് തകർന്നതിന്റെ ഭാഗമായി നിരവധി സംഘടനകൾ കുറേ മാസങ്ങളായി സമരരംഗത്ത് വരികയും ചെയ്തിരുന്നു. കാൽനട യാത്രപോലും ദുഷ്‌ക്കരമായ റോഡ് പണി ആരംഭിച്ചതോടെ നാട്ടുകാരുൂം വാഹന ഉടമകളും ഏറെ സന്തോഷത്തിലാണ്.

കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷന് സമീപമാണ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചത്. എം.എൽ.എ.യ്ക്കും ചെയർമാനും പുറമെ നഗരസഭാ കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, ശിബിൻ കണ്ടത്തനായി, പി. കെ. രാമദാസൻ മാസ്റ്റർ, പി. എം. ബി.ജു, രേഖ വികെ, ജയ, രമേശൻ എ. കെ., പാലത്തറ കൺസ്ട്രക്ഷൻ കമ്പനി പ്രോജക്ട് എഞ്ചിനീയർ നിഖിൽ, പി. ഡബ്ല്യു.ഡി ഓവർസിയർ സുനീഷ് കുമാർ, വടകര NH എക്‌സിക്യൂട്ടിവ് എഞ്ചിനീയർ മുഹസിൽ അമീൻ, അസി. എക്‌സി. എഞ്ചിനീയർ മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *