കൊയിലാണ്ടിയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ശുദ്ധജല കുടിവെള്ള വിതരണ ശൃംഘല ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിലെ കൊടിയ വരള്‍ച്ചയിലും ഈ വര്‍ഷത്തെ പ്രളയത്തിലും ഇതിന്റെ പ്രധാന്യം നമ്മള് തിരിച്ചറിഞ്ഞതാണ്. കൊയിലാണ്ടിയില്‍ കേരള ജല അതോറിറ്റിയുടെ ബൃഹത്തായ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമായി കിഫ്ബി പദ്ധതിയിലുള്പ്പടുത്തിയാണ് സമഗ്ര ശുദ്ധജലവിതരണ പദ്ധതി ആരംഭിച്ചത്. മന്ത്രി ടി.പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ.ദാസന്, പുരുഷന് കടലുണ്ടി, നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന്, കേരള ജല അതോറിറ്റി മാനേജിങ്ങ് ഡയരക്ടര്‍ ഡോ.കൗശിഗന് ഐ.എ.എസ്., പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷരീഫ മണലുംപുറത്ത്, നഗരസഭ വൈസ്ചെയര്‍മാന്‍ വി.കെ.പത്മിനി, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അച്ചുതന്, നഗരസഭ സ്ഥിരംസമിതി ചെയര്മാന് എന്‍.കെ.ഭാസ്കരന്, നഗരസഭാംഗം എം.സുരേന്ദ്രന്, ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ടി.വി.ബാലന്, ടെക്നിക്കല്‍ മെമ്പര്‍ ടി.രവീന്ദ്രന്, ചീഫ് എഞ്ചിനീയര്‍ ബാബുതോമസ്, എക്സി. എഞ്ചിനീയര്‍ പി.ഷംസുദ്ദീന്, ടി.കെ.ചന്ദ്രന്, ഇ.കെ.അജിത്, സുരേഷ് മേലേപുറത്ത്, സി.രാമകൃഷ്ണന്, വായനാരി വിനോദ്, എ.രാജു, പി.ദിനേശന് എന്നിവര്‍ സംസാരിച്ചു.
