KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ “വൃക്കക്കൊരു തണൽ” മെഗാ എക്‌സിബിഷൻ ഒക്ടോബർ 20ന് ആരംഭിയ്ക്കും

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയും, വടകര തണലും സംയുക്തമായി കിഡ്‌നി മെഗാ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. “വൃക്കക്കൊരു തണൽ” എന്ന പേരിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുന്ന മെഗാ എക്‌സിബിഷൻ ഒക്ടോബർ 20ന് കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിയ്ക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് തുടക്കമാകുന്നത്.

വൃക്കരോഗമുക്തി നേടിയ നാട് എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ ഭാഗമായി വടകര തണൽ ഡയാലിസിസ് സെന്റർ നടത്തിവരുന്ന എക്‌സിബിഷന്റെ ഭാഗമായിട്ടാണ് കൊയിലാണ്ടിയിൽ പരിപാടി നടക്കുന്നത്. മനുഷ്യശരീരവും, ശരീരഭാഗങ്ങളുടെ പ്രവർത്തനവും രോഗവും, രോസാധ്യതകളും എക്‌സിബിഷനിൽ വിശദീകരിയ്ക്കും. വൃക്കരോഗസാധ്യതകളും വിശദീകരിച്ച് ബോധവൽക്കരിയ്ക്കുന്നതോടൊപ്പം കാൻസർ രോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളും എക്‌സിബിഷനിൽ വിശദീകരിക്കും. മുൻകരുതലിനുളള മാർഗ്ഗവും വിശദീകരിക്കപ്പെടുമ്പോൾ പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും എക്‌സിബ്ഷൻ പാഠ്യബോധത്തിന്റെ മികച്ച അനുഭവമാകും.

കോഴിക്കോട് മെഡിക്കൽ കോളേജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, കണ്ണൂർ മലബാർ കാൻസർ സൊസൈറ്റി തുടങ്ങിയ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ എക്‌സിബിഷനിൽ പങ്കാളികളാകും. എക്‌സിബിഷനു മുന്നോടിയായി കോഴിക്കോട് ജില്ല സ്‌നേഹസ്പർശം, മലബാർ ഗോൾഡ,് ഇഖ്‌റ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ജില്ലയിലെ സ്‌ക്കൂൾകുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ച മൊബൈൽ ലാബ് വാനുകൾ ഉപയോഗപെടുത്തി സ്‌ക്കൂളുകൾ കേന്ദ്രീകരിച്ച് 20,000 കുട്ടികളിൽ വൃക്കരോഗപരിശോധന നടന്നുവരികയാണ്.

Advertisements

പത്ത് പവലിയനുകളിലായിട്ടാണ് കൊയിലാണ്ടിയിൽ എക്‌സിബിഷൻനടക്കുക.

  • ഒന്നാം പവലിയൻ: വൃക്കയും പ്രവർത്തനങ്ങളും.
  • രണ്ടിൽ:  വൃക്കകൾ തകരാറിലാകുന്ന വിധo.
  • മൂന്നിൽ:  പരിഹാരങ്ങൾ.
  • നാലിൽ:  ഡയാലിസിസ്, ഹീമോ & പെരിറ്റോണിയൽ ഡയായലിസിസ് എന്നിവയുടെ വിശദീകരണം.
  • അഞ്ചിൽ:  എങ്ങനെ വൃക്ക സംരക്ഷിക്കാം പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന വിഷയസംബന്ധമായ വിശദീകരണം.
  • ആറിൽ:  അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള ബോധവൽക്കരണം.
  • ഏഴിൽ:  തണൽ കാഴ്ചകൾ.
  • എട്ടിൽ:  വൃക്കയെകുറിച്ചുളള ഡോക്യുമെന്ററി പ്രദർശന തീയറ്റർ.
  • ഒമ്പതിൽ:  വൃക്കരോഗ സാധ്യതയുണ്ടോ എന്നറിയാനായി വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും മൂത്രത്തിലെ ആൽബുമിൻ പരപിശോധന.
  • പത്തിൽ:  മൂത്രപരിശോധനയിൽ ആൽബുമിൻ കണ്ടെത്തുന്നവർക്ക് രക്ത പരിശോധനയ്ക്കും ഡോക്ടറുടെ ചെക്കപ്പിനുമുളള സൗകര്യം.

എക്‌സിബിഷനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു.

കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ (ചെയർമാൻ), ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ (ജനറൽ കൺവീനർ), കൊയിലാണ്ടി നഗരസഭ കൗൺസിലർ അഡ്വ: കെ. വിജയൻ (ട്രഷറർ), സമീപ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേയും, പ്രസിഡണ്ട്, വൈസ്‌ചെയർമാൻമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങള്ായും 601 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *