KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും 18 പേർക്ക് കോവിഡ്

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 3, 4, 36, 41 എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 11 പേർക്ക് ആൻ്റിജൻ ടെസ്റ്റിലൂടെയും 7 പേർക്ക് പി.സി.ആർ. ടെസ്റ്റിലൂടെയുമാണ് രോഗം കണ്ടെത്തിയത്. വാർഡ് 3 കൊടക്കാട്ടുംമുറിയിൽ 5 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥരീകരിച്ചത്. ഇവരിൽ നിന്ന് കൂടുതൽപേർക്ക് സമ്പർക്കമില്ലെന്നാണ് അറിയുന്നത്. കൊല്ലം കുന്ന്യോറമല എസ്.എൻ.ഡി.പി. കോളജിൽ വെച്ച് നടത്തിയ ആൻ്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

വാർഡ് 4 പെരുങ്കുനിയിൽ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ വൻ ആശങ്ക ഉണ്ടാക്കുന്നതരത്തിലാണ് സമ്പർക്കപ്പട്ടിക നീളുന്നത്. പ്രഥമിക കണക്കനുസരിച്ച് പ്രൈമറികോണ്ടാക്ടിൽ തന്നെ 100ൽ അധികം ആളുകൾക്ക് സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്. ആരോഗ്യ വകുപ്പും പോലീസും ചേർന്നുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട് അത് പൂർത്തിയാകുമ്പോൾ വലിയ അക്കത്തിലേക്ക് നിരീക്ഷണ പട്ടിക കടക്കുമെന്നാണ് അറിയുന്നത്.

വാർഡ് 36 മുക്രിക്കണ്ടിയിൽ ഒരു യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ സഹോദരനാണ് രോഗം. കൂടുതൽ ആളുകൾക്ക് സമ്പർക്കമില്ലെന്നാണ് അറിയുന്നത്. ആൻ്റിജൻ ടെസ്റ്റിലൂടെയാണ് രോഗം കണ്ടെത്തിയത്.

Advertisements

വാർഡ് 41 സിവിൽ സ്റ്റേഷനിൽ അരയൻകാവ് റോഡ് കൂത്തംവള്ളിയിൽ രണ്ട് കുടുംബങ്ങളിലായി 7 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. വൈകി വന്ന കണക്കായത് കൊണ്ട് സർക്കാരിൻ്റെ ഔദ്യോഗിക കണക്കിൽ വന്നിട്ടില്ല. ഇന്നലെ താലൂക്കാശുപത്രിൽ നടത്തിയ. പി.സി.ആർ. ടെസ്റ്റിലൂടെയാണ് രോഗം നിർണ്ണയിച്ചത്. ഇവരിൽ നിന്ന് കൂടുതൽ ആളുകൾക്ക് സമ്പർക്കമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *