KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണം

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. ബൈപ്പാസ് പണിയുമ്പോള്‍ ആയിരകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കേണ്ടി വരും. നിയമ സഭാ പെറ്റിഷന്‍സ് കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രകാരം എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുകയാണ് വേണ്ടത്. വെങ്ങളം-മൂരാട് തീരദേശ റോഡും അടിയന്തിരമായി നിര്‍മ്മിക്കണമെന്ന് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. പ്രസിഡണ്ട് രാമദാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ദിവാകരന്‍, രവി തൊണ്ടേരി, ഗംഗാധരന്‍ നായര്‍, പങ്കജാക്ഷന്‍, രവി കുന്ന്യേറമല, സത്യനാഥന്‍, നാരായണന്‍ വടക്കെഎളയടത്ത് എന്നിവര്‍ സംസാരിച്ചു.

Share news