കൊയിലാണ്ടിയിലെ ബി.ജെ.പി സ്ഥാനാർത്ഥിത്വം.സംഘപരിവാർ ഇടയുന്നു

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പാർട്ടിക്കുളളിൽ അസ്വാരസ്യം. പുറം നാട്ടുകാരെ സ്ഥാനാർത്ഥിയാക്കാനുളള പാർട്ടി തിരുമാനത്തെ ചൊല്ലിയാണ് സംഘപരിവാറിന്റെ പടല പിണക്കം. വടകര സ്വദേശിയും ഭാരതീയ മൽസ്യ പ്രവർത്തക സംഘം സംസ്ഥാന സെക്രട്ടറിയുമായ രജനീഷ് ബാബുവിനെയാണ് കൊയിലാണ്ടിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി തീരുമാനിച്ചതെന്നറിയുന്നു.
കൊയിലാണ്ടിയിൽ എക്കാലത്തും പുറം നാട്ടുകാരെ മൽസരിപ്പിക്കുതിനെതിരെയാണ് പ്രവർത്തകരുടെ രോഷം. സേവ് ബി.ജെ.പി കൊയിലാണ്ടിയെന്ന പേരിൽ അടിച്ചിറക്കിയ ലഘുലേഖ മാധ്യമ പ്രവർത്തകർക്കും ബി.ജെ.പിയിലെ പ്രധാന നേതാക്കൾക്കും ലഭിച്ചിട്ടുണ്ട്. 2001-ൽ വിനോദ് കുമാർ മാത്രമാണ് കൊയിലാണ്ടിയിൽ നിന്നുളള സ്ഥാനാർത്ഥിയായി മൽസരിച്ചതെന്ന് ലഘുലേഖയിൽ പറയുന്നു മുൻ വർഷങ്ങളിലും പിൻ വർഷങ്ങളിലും കൊയിലാണ്ടിയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ പുറമേ നിന്നുളളവരാണെന്ന് ലഘുലേഖയിൽ ഊന്നി പറയുന്നുണ്ട്. പോയ വർഷങ്ങളിൽ കിട്ടിയ വോട്ടിന്റെ കണക്കെടുപ്പിൽ പാർട്ടിയുടെ വളർച്ചയും തളർച്ചയും കൂടി ഈ ലഘുലേഖയിൽ അന്വേഷിക്കുന്നുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഒരു മോശമല്ലാത്ത പ്രകടനം ചൂണ്ടി കാണിച്ച് തദ്ദേശിയനായ ഒരാളിന്റെ സ്ഥാനാർത്ഥിതവും പരിഗണിച്ച് വിജയസാധ്യതയിലേക്ക് വിരൽ ചൂണ്ടുകയാണ് സേവ് ബി.ജെ.പി പ്രവർത്തകർ.

