കൊയിലാണ്ടിക്കാർക്കിനി ട്രെയിനിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

കൊയിലാണ്ടി: തക്കാര റസ്റ്റോറൻ്റ് കൊയിലാണ്ടിയിലും. ഇതോടെ കൊയിലാണ്ടിക്കാർക്കിനി ട്രെയിനിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ചെന്നൈ-മംഗ്ളൂർ എക്സ്പ്രസ്, തിരുവനന്തപുരം-നാഗർകോവിൽ, കൊച്ചുവേളി എക്സ്പ്രസ്, എന്നീ കോച്ചുകളുടെ മാതൃകയിൽ രൂപകൽപ്പന ചെയ്ത പ്രത്യേക എയർകണ്ടീഷൻ്റ് കോച്ചുകളിൽ ഇനി രുചിയുടെ തക്കാര നിങ്ങൾക്കായി തുറക്കുന്നു. ജൂലായ് 27ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി റസ്റ്റോറൻ്റ് നാടിന് സമർപ്പിക്കുമെന്ന് മാനേജ്മെൻ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആറ് ബ്രാഞ്ചുകളുമായി കുവൈത്ത് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തക്കാര ഗ്രൂപ്പിൻ്റെ കേരളത്തിലെ ആദ്യ സംരംഭമാണ് ദേശീയപാതയിൽ കൊയിലാണ്ടി മിനി സിവിൽസ്റ്റേഷന് സമീപം ആരംഭിക്കുന്നത്. അറേബ്യൻ, ഇന്ത്യൻ, ചൈനീസ്, കേരള ഫുഡ്ഡുകളും ഫ്രഷ് ഫിഷ് കൌണ്ടറുകളും തക്കാരയിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൌകര്യം തക്കാരയുടെ പ്രത്യേകതയാണ്. കേരളത്തിലെ ഹൌസ് ബോട്ട്, കെ.എസ്.ആർ.ടി.സി. ബസ്സ് എന്നീ മോഡലുകളിലും ഭക്ഷണപ്പുര ഒരുക്കിയിട്ടുണ്ട്. A/c. None A/c റും, ഓഡിറ്റോറിയം, മിനി ഓഡിറ്റോറിയം എന്നിവയും തക്കാരയിൽ നിങ്ങൾക്ക് സ്വന്തം.
ഗൾഫിൽ 300ൽപ്പരം ആളുകൾക്ക് തൊഴിലവസരം നൽകുന്നതോടൊപ്പം കൊയിലാണ്ടിയിൽ 100ൽ പരം ആളുകൾക്ക് തൊഴിലവസരം നൽകിയിട്ടുണ്ടെന്നും മാനേജ്മെൻ്റ് അറിയിച്ചു.ചോക്കോ നെറ്റ് കേക്ക്സ് & ബേക്സ് കൌണ്ടറുകളിലൂടെ നട്സുകളും, ചോക്ളേറ്റുകളും, കേക്കുകളും ഇവിടെ ലഭ്യമാണ്.
വിദേശത്തും കേരളത്തിലുമുള്ള മലയാളികളുടെ അഭ്യർത്ഥന മനിച്ചാണ് ഇത്തരമൊരു സംരഭത്തിന് തുടക്കംകുറിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ അബ്ദുൾ റഷീദ് പറഞ്ഞു.
കെട്ടിടോദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും, തക്കാര റെസിഡൻസി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി.യും, ഓഡിറ്റോറിയം കെ. മുരളീധരൻ എം.പി.യും, ചോക്കോ നട്സ് ഉദ്ഘാടനം എം.എൽ.എ. കെ. ദാസനും നിർവ്വഹിക്കും. എം.എൽ.എ.മാരായ സി. കെ. നാണു, ഡോ. എം. കെ. മുനീർ, പുരുഷൻ കടലുണ്ടി, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, കെ. പി. ശ്രീശൻ, പി. ഉസ്മാൻ ഹാജി, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആശംസകൾ നേരുമെന്നും മാനേജ്മെൻ്റ് അറിയിച്ചു.
തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ അബ്ദുൾ റഷീദ് എം.എ, ഡയറക്ടർമാരായ വി. പി. ഇബ്രാഹിംകുട്ടി, കബീർ സലാല. സുരേഷ്, ബഷീർ എന്നിവർ പങ്കെടുത്തു.
