KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിഉപജില്ല കായിക മേളയ്ക്ക് തുടക്കമായി

കൊയിലാണ്ടി: ഉപജില്ല കായിക മേള കെ.ദാസൻഎം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ നൂറോളം സ്കൂൾ കളിൽ നിന്നായി എൽ പി, യു.പി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. കൊയിലാണ്ടി എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു.ബോയ്സ് ഹൈസ്ക്കൂൾ പി.ടി.എ.(പസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ യു.കെ.ച(ന്ദൻ, ഹെഡ്മാസ്റ്റർ സി.കെ.വാസു മാസ്റ്റർ,( പിൻ സിപ്പൽ പി.വത്സല ടീച്ചർ,( ബിജേഷ് ഉപ്പാലക്കൽ, കെ.ടി രമേശൻ, എ.കെ സുരേഷ് ബാബു, എന്നിവർ ആശംസകൾ നേർന്നു. സബ് ജില്ല കൺവീനർ എം ജ്യോതികുമാർ സ്വാഗതവും, സി.കെ.ബാലകൃഷ്ണൻ(റിസപ്ഷൻ കമ്മിറ്റി കൺവീനർ) നന്ദി രേഖപ്പെടുത്തി.നവംബർ 18 ബുധനാഴ്ച മേള സമാപിക്കും.