KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി പാടശേഖരത്ത് കൊയ്ത്തുത്സവം

കൊയിലാണ്ടി;  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 30 വര്‍ഷത്തിലധികമായി തരിശായി കിടന്ന കൊണ്ടംവള്ളി പാടശേഖരത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകര്‍ക്ക് ആവേശമായി. 60ഏക്കര്‍ സ്ഥലത്ത് ഇറക്കിയ മുണ്ടകന്‍ നെല്‍കൃഷി പ്രളയദുരന്തത്തില്‍ 15 ഏക്കറോളം നശിച്ചുപോയിരുന്നു. കൃഷിഭവന്റെ അവസരോചിതമായ ഇടപെടലും സഹായസഹകരണങ്ങളുമാണ് പാടശേഖര സമിതി പ്രവര്‍ത്തകരുടെ സംരംഭം വിജയത്തില്‍ കലാശിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ മുഖ്യാതിഥിയായിരുന്നു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗീത കാരോല്‍, പഞ്ചായത്തംഗം ഇന്ദിര കൂളിമഠത്തില്‍, കൃഷി ഓഫീസര്‍ വിദ്യ ബാബു, കുഞ്ഞിരാമന്‍ കുളങ്ങരകത്തോട്ട്, രാജന്‍ മാക്കണ്ടാരി എന്നിവര്‍ നേതൃത്വം നല്‍കി.
Share news

Leave a Reply

Your email address will not be published. Required fields are marked *