KOYILANDY DIARY

The Perfect News Portal

നഗരത്തില്‍ ഇനി കുടുംബശ്രീ വക 20രൂപയ്ക്ക് 20ലിറ്റര്‍ കുടിവെള്ളം

കോഴിക്കോട് > നഗരത്തില്‍ 20 ലിറ്റര്‍ വെള്ളത്തിന് വെറും 20 രൂപ. സംശയിക്കണ്ട, കടുത്ത കുടിവെള്ളക്ഷാമം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭംകൊയ്യുന്ന കുടിവെള്ള വില്‍പ്പന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ.

കോര്‍പറേഷന്‍ സെന്‍ട്രല്‍ സിഡിഎസ് നേതൃത്വത്തില്‍ തീര്‍ഥം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്കുകീഴിലെ ആദ്യ പവര്‍ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ ശിലാസ്ഥാപനം ശനിയാഴ്ച നടക്കും. പകല്‍ 11ന് കോര്‍പറേഷന്റെ പഴയ ഓഫീസ് കോമ്പൌണ്ടിലാണ് ആദ്യ പ്ളാന്റ് സ്ഥാപിക്കുക. കുടുംബശ്രീ സെന്‍ട്രല്‍ സിഡിഎസിന് കീഴിലെ സിറ്റി വാട്ടര്‍ ഗ്രൂപ്പാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക.

എറണാകുളം ആസ്ഥാനമായ ധാര ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി നിര്‍വഹണം. 40 ലക്ഷം രൂപയാണ് ഒരു പ്ളാന്റിന്റെ നിര്‍മാണച്ചെലവ്. പ്ളാന്റ് നിര്‍വഹണത്തിന് 25.5 ലക്ഷം രൂപയാണ് വേണ്ടത്. 15 ലക്ഷം രൂപ അനുബന്ധ ചെലവും വരും. വെള്ളം നിറയ്ക്കുന്നത് മുതല്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത് വരെ കുടുംബശ്രീ വനിതകളാണ്.  കുടുംബശ്രീ വായ്പ എടുത്താണ് പദ്ധതി തുടങ്ങുന്നത്.

Advertisements

പ്ളാന്റില്‍ 10 പേര്‍ക്ക് നേരിട്ടും 25 ഓളം പേര്‍ക്ക് അനുബന്ധമായും തൊഴില്‍ ലഭിക്കും. ഇത്തരത്തില്‍ മൂന്ന് പ്ളാന്റുകള്‍ നിര്‍മിക്കാനാണ് കോര്‍പറേഷന്‍ കൌണ്‍സില്‍ അനുമതി നല്‍കിയത്. ഫ്രാന്‍സിസ് റോഡ്, എലത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് മറ്റു രണ്ടു പ്ളാന്റുകള്‍. വെള്ളം കടകളില്‍ വില്‍പ്പന നടത്തില്ല. കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കും. കോര്‍പറേഷന്‍ പരിധിയിലാകും വിതരണം.

കുപ്പിക്ക് പകരം കാനിലാണ് കുടിവെള്ള വിതരണം. 20 ലിറ്റര്‍ വെള്ളമാണ് ഒരു കാനിലുണ്ടാവുക. ഇതിന് 20 രൂപയാണ്. 45 ദിവസത്തിനകം നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കും. മെയ് ഒന്ന് മുതലാണ് കുടിവെള്ള വിതരണം. ഏപ്രില്‍ ഒന്നിന് മാര്‍ക്കറ്റിങ് ആരംഭിക്കുമെന്ന് കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സെക്രട്ടറി എം വി റംസി ഇസ്മയില്‍ പറഞ്ഞു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പി പി ഷീജ, പ്രമീള ദേവദാസ്, കെ ബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *