കൊങ്ങന്നൂർ എടത്തു പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം
അത്തോളി: കൊങ്ങന്നൂർ എടത്തുപറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു. ഭുവനേശ്വരി ദേവിയുടെ മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി കുട്ടിക്കൃഷ്ണൻ അഗ്നി പകർന്നു. മാതൃ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു. പ്രധാന ഉത്സവദിവസമായ ചൊവ്വാഴ്ച രാവിലെ അഞ്ചിനു ഗണപതി ഹോമത്തോടെ ചടങ്ങിന് തുടക്കമാവും. തുടർന്ന് രാധാകൃഷ്ണ കുറുപ്പിൻ്റെ നേതൃത്വത്തിൽ കളമെഴുത്ത്, വൈകുന്നേരം അഞ്ചിനു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഗുരുതി, ആറിന് ആഘോഷവരവ്, രാത്രി ഒൻപതിന് മുല്ലക്കൽ പാട്ടിനെഴുന്നള്ളിപ്പ്. രാത്രി 12-ന് വാളകംകൂടി ഉത്സവത്തിന് സമാപനം.

