കൊങ്ങന്നൂര് ഭഗവതി ക്ഷേത്രോത്സവം; ഇന്ന് ആറാട്ട്

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഇളനീര് കുലവരവ്, കാഴ്ച ശീവേലി, ഗ്രാമ ബലി, പുറക്കാട്ടേക്കുള്ള എഴുന്നള്ളിപ്പ് എന്നീ വരവുകളും, എഴുന്നള്ളത്ത് തിരിച്ചുവന്ന് കിഴക്കേ നടയില്‍ എത്തിയശേഷം പ്രശസ്ത വാദ്യകലാകാരന്മാര് അണിനിരന്ന പാണ്ടിമേളവും നടന്നു. ആറാട്ട് ദിവസമായ ഇന്ന് വൈകുന്നേരം കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നു എഴുന്നള്ളിപ്പ്, പാലൂര് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, കുളിച്ചാറാടിക്കല്‍, വെടിക്കെട്ട്, പാണ്ടിമേളം, വര്‍ഷത്തിലൊരിക്കലുള്ള പടിഞ്ഞാറെ നട തുറന്ന് ദര്‍ശനം, കൊറയ്ക്കെഴുന്നള്ളിപ്പ്, പുലര്‍ച്ചെ ചിങ്ങപുരം മൈതാനിയിലെ ഇലഞ്ഞിത്തറയ്ക്ക് സമീപം ദാരികവധ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി കൊറ എന്ന ചടങ്ങോടെയാണ് ഉത്സവം സമാപിക്കുക.
