കേളപ്പജി അനുസ്മരണ സമ്മേളനം

കൊയിലാണ്ടി: അയിത്തത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയും പോരാടിയ കേളപ്പജിയെ പോലുള്ള നേതാക്കൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അയിത്തം നിലനിൽക്കാൻ പ്രക്ഷോഭം നയിക്കുന്ന ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് ചാട്ടവാറടി കിട്ടുമായിരുന്നുവെന്ന് ജനതാദൾ എസ് നിയമസഭ കക്ഷി നേതാവ് CK നാണു MLA പ്രസ്താവിച്ചു. കൊയിലാണ്ടി യിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേളപ്പജി അനുസ്മരണ സമ്മേളനം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഭാരതം കേളപ്പജിയെ വിസ്മരിക്കുകയാണെന്നും പുതുതലമുറ കേളപ്പജിയെ പറ്റി കൂടുതൽ പഠിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, ഇടയത് ശ്രീധരൻ, ഇ. അമ്മദ്, ഉണ്ണി മൊടക്കല്ലൂർ, കോളറ ശ്രീധരൻ, ബാലൻ എന്നിവർ സംസാരിച്ചു. സുരേഷ് മേലേപ്പുറത്ത് സ്വാഗതവും, കെ.എം ഷാജി നന്ദിയും പറഞ്ഞു.

