KOYILANDY DIARY.COM

The Perfect News Portal

കേരള ബജറ്റ് 2019: ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു: ശബരിമല വികസനത്തിന് 739 കോടി

തിരുവനന്തപുരം: ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി. കേരളത്തിന്റെ മുന്നേറ്റത്തിന് നവോത്ഥാന നായകര്‍ നല്‍കിയ സംഭാവന മന്ത്രി എടുത്തുപറഞ്ഞു.

പ്രളയ പുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ പ്രളയകാലത്തെ ഒരുമ തകര്‍ക്കുന്ന തരം പ്രവര്‍ത്തനങ്ങളായിരുന്നു ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായത്. സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സഹായം നിഷേധിക്കുകയാണ് ഉണ്ടായത്. കേരളത്തോട് എന്തിനീ ക്രൂരത എന്നാണ് കേന്ദ്രസര്‍ക്കാരിനോട് മലയാളികള്‍ ചോദിക്കുന്നതെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

Advertisements

ബജറ്റ് പ്രഖ്യാപനങ്ങള്‍:

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.

നവകേരളത്തിന് 25 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

തൊഴിലുറപ്പ് പദ്ധതി വിപുലമാക്കും.

ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിച്ചു.

വനിതാ മതിലിന് തുല്യമായ പരിപാടികള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.

കേരളത്തിനോട് കേന്ദ്രത്തിന്റേത് ക്രൂരമായ സമീപനം.

തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം ആരംഭിക്കും.

സംസ്ഥാനത്ത് ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും.

കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ വ്യാവസായിക ടൗണ്‍ഷിപ്പ്.

കൊച്ചി-കോയമ്ബത്തൂര്‍ വ്യാവസായിക ഇടനാഴി.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 75 കോടിയായി ഉയര്‍ത്തി.

കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യാവസായിക സമുച്ചയങ്ങള്‍.

പ്രളയത്തില്‍ 15,000 കോടി വരുമാന നഷ്ടമുണ്ടായി

സ്ത്രീശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്

കുരുമുളക് കൃഷിക്ക് 10 കോടി

പ്രളയത്തില്‍ നാശനഷ്ടമുണ്ടായ മലയോര മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍

ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും

കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ വ്യാവസായിക ടൗണ്‍ഷിപ്പ്

കുടിവെള്ള പദ്ധതിക്ക് 250 കോടി

കൃഷിനാശം നേരിടാന്‍ 20 കോടി

അരി പാര്‍ക്കിന് 20 കോടി

കുട്ടനാട് മലിനീകരിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തും

നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി

കേരഗ്രാമം പദ്ധതിക്ക് 43 കോടി

വയനാടന്‍ കാപ്പി മലബാര്‍ കോഫി ബ്രാന്‍ഡില്‍ വിതരണം ചെയ്യും

1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്

ഓഖി പാക്കേജ് വിപുലീകരിക്കും

കാപ്പി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും

തീരദേശ വികസനത്തിന് 1000 കോടി

കുറഞ്ഞ ചിലവില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു നിന്നും വാങ്ങും

ആശുപത്രികളിലും സ്‌കൂളികളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും

വൈദ്യുതി സംരക്ഷണത്തിന് പദ്ധതികള്‍

എല്‍ഇഡി ബല്‍ബുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും വൈദ്യുതി ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റും

റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി

റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി വ്യവസായ പാര്‍ക്ക്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍

റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകള്‍ ഡിസൈന്‍സി റോഡുകളായിരിക്കും

കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും

കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍

റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകള്‍ ഡിസൈന്‍സി റോഡുകളായിരിക്കും

കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും

ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് ഇളവ്

കെഎസ്‌ആര്‍ടിസി പൂര്‍ണമായും ഇലക്‌ട്രിക്ക് ബസുകളിലേക്ക് മാറും

ഇനി വിശപ്പ് രഹിത കേരളം: ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി

കേരള ബാങ്ക് രൂപീകരണം: റിസര്‍വ് ബാങ്ക് അനുമതി നല്‍കി: നിയമനിര്‍മ്മാണം ഉടന്‍ നടത്തും; പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും

കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു

10,000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1420 കോടി

കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കും

കാര്‍ഷിക മേഖലക്ക് 2500 കോടി

കാരുണ്യ ഭാഗ്യക്കുറി വരുമാനം ആരോഗ്യ ഇന്‍ഷുറന്‍സിന്

കാര്‍ഷിക മേഖലക്ക് 2500 കോടി

കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കും

ടൂറിസം മേളയ്ക്കായി 272 കോടി

പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം

ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു

ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു

ശബരിമല വികസനത്തിന് 739 കോടി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 15 കോടി രൂപ

ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് 4000 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി

Share news

Leave a Reply

Your email address will not be published. Required fields are marked *