കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരള പോലീസ് അസോസിയേഷൻ 36-ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി കെ. ജി സൈമൺ ഐ. പി. എസ് ഉദ്ഘാടനം ചെയ്തു. പ്രേമൻ മുചുകുന്ന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.കെ സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.വൈ.എസ്.പി. മാരായ പ്രിൻസ് അബ്രഹാം, ജി.സാബു, കെ. പി. ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ഭാസ്കരൻ, കെ പി എ സംസ്ഥാന ജോ. സെക്രട്ടറി കെ.ഐ മാർട്ടിൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം പി കെ രതീഷ്, എ.വിജയൻ, ദിജീഷ് കുമാർ കെ, ഒ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ സംഘടന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി. മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും, ഷാജികുമാർ എം. വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രമേയങ്ങൾ ജില്ലാ ജോ. സെക്രട്ടറി അഭിജിത്ത് ജി.പി അവതരിപ്പിച്ചു.

