KOYILANDY DIARY

The Perfect News Portal

കേരള നിയമസഭയുടെ രണ്ടാം സമ്മേളനം വീണ്ടും തുടങ്ങി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം പൂജ അവധിക്കുശേഷം തിങ്കളാഴ്ച വീണ്ടും തുടങ്ങി. ചോദ്യോത്തര വേളയില്‍ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും  മറുപടി പറഞ്ഞു. നവംബര്‍ 10 വരെയാണ് സഭ.

ചോദ്യോത്തര വേളക്ക് ശേഷം ഇ പി ജയരാജന്‍ സഭയില്‍ വിശദീകരണം നല്‍കി. ചട്ടം 64 പ്രകാരമാണ് ഇ പി വിശദീകരണം നല്‍കിയത്. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ചട്ടപ്രകാരമാണ് നടത്തിയത്.വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടത്തിയത്.   താന്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ വ്യവസായ വകുപ്പ് തകര്‍ച്ചയിലായിരുന്നു. വ്യവസായ മേഖല പുനരുദ്ധരിക്കാനാണ് ശ്രമിച്ചത്. അതില്‍ ചിലര്‍ക്കുള്ള അതൃപ്തിയാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍.എന്നാല്‍ ഭീഷണിക്ക് മുന്നില്‍ താന്‍ തലക്കുനിക്കില്ലെന്നും ഇ പി പറഞ്ഞു. അതേ സമയം ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശന്‍ ആണ് നോട്ടീസ് നല്‍കിയത്.
 

Leave a Reply

Your email address will not be published. Required fields are marked *