കേരള കർഷക സംഘം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
കൊയിലാണ്ടി: പെതു പണിമുടക്കിൻ്റെ ഭാഗമായി കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. വെങ്ങളത്ത് നിന്ന് ആരംഭിച്ച ജാഥ അണലയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ.ഷിജു മാസ്റ്റർ എ.എം, സുഗതൻ മാസ്റ്റർ പി. സി, സതിഷ് ചന്ദ്രൻ, രവീന്ദ്രൻ, എം.എം, ഇ അനിൽകുമാർ, എ. സുധാകരൻ, കരിമ്പക്കൽ സുധാകരൻ, സജികുമാർ. കെ, പി. കെ ഭരതൻ, പി, ചന്ദ്രശേഖരൻ, യു.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

