കർഷകസംഘം ഏരിയാ കാൽനട ജാഥ തുടരുന്നു

കൊയിലാണ്ടി: പെതു പണിമുടക്കിൻ്റെ ഭാഗമായി കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനട പ്രചരണ ജാഥ വെങ്ങളത്ത് നിന്ന് ആരംഭിച്ച് ആദ്യ ദിവസം അണലയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ. ജാഥ ലീഡർ കെ. ഷിജു മാസ്റ്റർ എ.എം, സുഗതൻ മാസ്റ്റർ പി സി, സതിഷ് ചന്ദ്രൻ, രവീന്ദ്രൻ, എം.എം, ഇ അനിൽകുമാർ, എ.സുധാകരൻ, കരിമ്പക്കൽ സുധാകരൻ, സജികുമാർ.കെ,, പി കെ ഭരതൻ, പി, ചന്ദ്രശേഖരൻ, യു. സന്തോഷ് കുമാർ, സതി കീഴക്കയിൽ, ടി വി ഗിരിജ എന്നവർ സംസാരിച്ചു.

സമാപനയോഗത്തിൽ ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ ഇ.കെ. നാരായണൻ, കെ ഷിജു എന്നിവർ സംസാരിച്ചു. ജാഥ ഞായറാഴ്ച കാലത്ത് 9 മണിക്ക് മുത്താമ്പിയിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ചെത്ത്‌തൊഴിലാളി മന്ദിരത്തിൽ സമാപിക്കും.


