KOYILANDY DIARY.COM

The Perfect News Portal

കേരള കോണ്‍ഗ്രസിന്റെ കക്ഷി നേതാവിനെ ചെയര്‍മാന്‍ ജോസ്​ കെ.മാണിയുടെ സമയമനുസരിച്ച്‌​ തീരുമാനിക്കും: റോഷി അഗസ്​റ്റിന്‍

​തിരുവനന്തപുരം: നിയമസഭയിലെ കേരള കോണ്‍ഗ്രസിന്റെ കക്ഷി നേതാവിനെ ചെയര്‍മാന്‍ ജോസ്​ കെ.മാണിയുടെ സമയമനുസരിച്ച്‌​ തീരുമാനിക്കുമെന്ന്​ റോഷി അഗസ്​റ്റിന്‍ എം.എല്‍.എ. ചെയര്‍മാന്റെ സാന്നിധ്യത്തിലെ പാര്‍ലമന്റെറി പാര്‍ട്ടി യോഗം വിളിക്കാന്‍ സാധിക്കൂ. ചെയര്‍മാന്‍ പ​ങ്കെടുത്തില്ലെങ്കില്‍ പാര്‍ലമന്റെറി പാര്‍ട്ടി യോഗത്തില്‍ എം.എല്‍.എമാര്‍ പ​ങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോസ്​.കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യം ചര്‍ച്ച ചെയ്യാനായി ജോസഫ്​ വിഭാഗവും ഇന്ന്​ യോഗം ചേരുന്നുണ്ട്​. പാര്‍ട്ടി പിടിക്കാന്‍ നിയമനടപടികളിലേക്ക്​ നീങ്ങണോയെന്ന കാര്യത്തില്‍ ഇന്ന്​ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ്​ സംസ്ഥാന സമിതി യോഗത്തിലാണ്​ ജോസ്​ കെ.മാണിയെ ചെയര്‍മാനായി നിശ്​ചയിച്ചത്​. എന്നാല്‍, തെരഞ്ഞെടുപ്പ്​ അംഗീകരിക്കില്ലെന്ന നിലപാടിലാണ്​ പി.ജെ ജോസഫ്​.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *