കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റെർ കെ.പി.ശ്രീശൻ
കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റെറായി മാറിക്കഴിഞ്ഞുവെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ. ബി.ജെ.പി. കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തീവ്രവാദ സംഘടനകളുമായി മുന്നണികളുണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ അനന്തരഫലമാണിത്. അധികാരത്തിന്റെ തണലിൽ സംരക്ഷിക്കപ്പെടുന്ന ഇക്കൂട്ടർ പിണറായിയുടെ ചിറകിനടിയിൽ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു .
