KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര സർക്കാർ തീരുമാനങ്ങൾ സാധാരണക്കാരന് എതിര് : മന്ത്രി ടി. പി. രാമകൃഷ്ണൻ

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം സാധാരണജനങ്ങള്‍ക്ക് എതിരെയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് എസ്കെ ഹാളില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴസിന്റെ വജ്രജൂബിലിയാഘോഷവും സംസ്ഥാന പഠനക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സാധാരണ ജനങ്ങളുടെ മേല്‍ കേന്ദ്രം അമിതമായി അധികാര പ്രയോഗം നടത്തുകയാണ്. നോട്ട് നിരോധനം അത്തരത്തില്‍ ഒന്നാണെന്നും കള്ളപണത്തെ ലക്ഷ്യം വച്ചെന്ന് പ്രഖ്യാപിച്ച നടപടി ദുരിതത്തിലാക്കുന്നത് സാധാരണക്കാരെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പരിഹാരം കാണാതെ കേന്ദ്രം ആരെയാണ് സഹായിക്കുതെന്ന് പൊതുജനം മനസിലാക്കിതുടങ്ങി. ട്രഷറിയിലും ബാങ്കുകളിലും ആവശ്യത്തിന് നോട്ടില്ലാത്തതിനാല്‍ ശമ്പളം പോലും ലഭിക്കാത്ത അവസ്ഥായാണുളളത്. കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ വേരോടിയ പ്രസ്ഥാനമാണ് സഹകരണ മേഖല.  ഇതിനെ തകര്‍ക്കാമുളള ശ്രമമാണ് നടക്കുന്നത്. ബീഫ്, ദളിത് തുടങ്ങി കേന്ദ്രം അധികാരത്തിലേറിയതില്‍ പിന്നെ നടക്കുന്നതെല്ലാം മതസ്പര്‍ധ ഉണര്‍ത്തുന്നവയാണ്. രാഷ്ട്ര പിതാവിനെ വധിച്ചയാളെ പാര്‍ലമെന്റില്‍ നല്ല രീതിയില്‍ ചിത്രീകരിച്ചത് അതിനുദാഹരണമാണ്. പുതിയ സര്‍ക്കാര്‍ നവകേരളത്തെയാണ് വിഭാവനം ചെയ്യുന്നത്.

ജൈവ പച്ചക്കറി, കൃഷി, മാലിന്യ സംസ്കരണം, ജല സ്രോതസ് എന്നിവ മെച്ചപ്പെടുത്താനുള്ള വഴികള്‍ നോക്കും. എല്ലാവര്‍ക്കും വീട്, കക്കൂസ്, വൈദ്യുതി എന്നിവ ഉറപ്പ് വരുത്തും. 2017 മാര്‍ച്ച്‌ മുപ്പതാകുമ്ബോഴേക്കും സമ്ബൂര്‍ണ വൈദ്യുതികരണം നടപ്പിലാക്കുന്നതിനായുള്ള പോസ്റ്റ്, ട്രാന്‍സ്ഫോമര്‍, കമ്പി തുടങ്ങിയ വ സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. ഹരിത കേരളത്തിന്റെ ഭാഗമായി എല്ലാവരിലേക്കും കാര്‍ഷിക സംസ്കാരം കൊണ്ടു വരും. വീട്ടില്‍ സ്ഥമില്ലാത്തവര്‍ ടെറസിന്റെ മുകളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

Advertisements

കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.കൃഷ്ണന്‍ ,സംസ്ഥാന സെക്രട്ടറി പി.വി രാജേന്ദ്രന്‍, ജനറല്‍ കവിനര്‍ സി.ശിവദാസന്‍, കെ.പി മോഹനന്‍, പി.നാരായണന്‍, ടി. രാധാമണി, സി.പി രവീന്ദ്രന്‍, പി.പി ശോഭന, കെ.കമലാസന്‍, എം.ബാല, സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *