കേന്ദ്ര സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിന് നൽകിയത് ചരിത്രത്തിലെ ഏറ്റവും വലിയ ധനസഹായം: താവർചന്ദ് ഗഹ് ലോട്ട്

കൊയിലാണ്ടി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി താവർചന്ദ് ഗഹ് ലോട്ട് കുറ്റപ്പെട്ടത്തി. ആയുഷ്മാൻ ഭാരത്, കിസാൻ സമ്മാൻ നിധി, ഫസൽബി മായോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികൾ അട്ടിമറിക്കുകയാണ്. കേന്ദ്ര പദ്ധതികൾ പേര് മാറ്റി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇടതു സർക്കാറിന്റെ ഗതികേടുമൂലമാണ്.
കേന്ദ്ര സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിന് നൽകിയത് ചരിത്രത്തിലെ ഏറ്റവും വലിയ ധനസഹായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വടകര പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ: വി.കെ.സജി വന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാട്ടിൽ പിടികയിൽ എൻ.ഡി.എ.സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികയായിരുന്നു കേന്ദ്ര മന്ത്രി. വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.രാജൻ, , ടി.ബാലസോമൻ, ഏ.പി.രാമചന്ദ്രൻ, അഭിൻ, സന്തോഷ് കാളിയത്ത് തുടങ്ങിയവർ സംസാരിച്ചു.

