കേന്ദ്ര നിയമമന്ത്രി ഡി.സദാനന്ദ ഗൗഡ ഇന്ന് കൊയിലാണ്ടി ജന രക്ഷായാത്രയിൽ സംസാരിക്കും

കൊയിലാണ്ടി: കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയുടെ കൊയിലാണ്ടിയിലെ പൊതുസമ്മേളനത്തിൽ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ സംസാരിക്കുമെന്ന് ബി.ജെ.പി.മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക്
12 മണിക്ക് കൊയിലാണ്ടി പുതിയ സ്റ്റാന്റിലെ സി.ടി.മനോജ് നഗറിലാണ് പൊതു യോഗം.
ജന രക്ഷായാത്രയുടെ ഭാഗമായി കൊയിലാണ്ടിയിൽ പ്രകടനം ഉണ്ടാവില്ലെന്ന് ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് വി.സത്യൻ അറിയിച്ചു.

