KOYILANDY DIARY.COM

The Perfect News Portal

കെ ബാബുവിന്റെയും മക്കളുടെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും ബന്ധുക്കളുടെയും   വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നേരത്തെ തന്നെ അനധികൃത സ്വത്ത് കേസ് അടക്കമുള്ളവയില്‍ വിജിലന്‍സ് പ്രഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ടിരുന്നു.

ബാബുവിന്റെ തൃപ്പൂണിത്തറയിലെ വീട്ടിന്പുറമെ പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലും കൂടാതെ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്ന സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡ് നടക്കുഗമ്പാര്‍ കെ ബാബു വീട്ടിനുള്ളില്‍ ഉണ്ട്. ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പറയുന്നു.

ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലടക്കം മൊത്തം  ഏഴിടത്തായാണ് റെയ്ഡ് നടക്കുന്നത്. വിജിലന്‍സിന്റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. റെയ്ഡ് മുന്നോടിയായി ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച് വിജിലന്‍സ് ചില പരിശോധനകള്‍ നടത്തിയിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിന്റെ ഭാഗമായാണ് റെയ്ഡ്് റെയ്ഡ് നടക്കുന്നത്.

Advertisements

യുഡിഎഫ് സര്‍ക്കാറില്‍ എക്സൈസ് മന്ത്രിയായ ബാബുവിനെതിരെ ബാര്‍കോഴ കേസില്‍ വിജിലന്‍സ് ത്വരിതാനേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍നിന്നും ബാബു തോറ്റിരുന്നു.

 

Share news