കെ.എസ്.ടി.എ പതാകദിന പൊതുയോഗം നടത്തി
കൊയിലാണ്ടി: കെ.എസ്.ടി.എ പതാകദിന പൊതുയോഗം നടത്തി. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. നവകേരള സൃഷ്ടിക്കായ് അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തു എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം നടക്കുന്നത്. അത്തോളി നടന്ന പൊതുയോഗം കെ.എസ് ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് ലാൽ, വി. അരവിന്ദൻ, എൻ നീന എന്നിവർ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി ഉണ്ണികൃഷണൻ സ്വാഗതവും എൻ ഡി പ്രജീഷ് നന്ദിയും പറഞ്ഞു.

