കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മൂന്ന് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റു. നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ മുന്‍ കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎല്‍എമാരുടെ സത്യഗ്രഹ പ്രതിഷേധം.

