KOYILANDY DIARY

The Perfect News Portal

കെഎസ്ഡബ്ല്യുസി തൊഴിലാളികളും പെന്‍ഷന്‍ പ്രതിസന്ധിയില്‍

കൊച്ചി: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നങ്ങള്‍ക്കു പിന്നാലെ കാര്‍ഷിക വകുപ്പിലെ കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പ്പറേഷനിലെ (കെഎസ്ഡബ്ല്യുസി) തൊഴിലാളികളും പെന്‍ഷന്‍ പ്രതിസന്ധിയില്‍. കൃത്യമായ കാലയളവില്‍ പെന്‍ഷന്‍ പരിഷ്കരിക്കാതിരുന്നതും വിതരണത്തിലെ പിഴവുമാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കു കാരണം.

1996ലാണ് കൃഷിവകുപ്പിനു കീഴിലെ വെയര്‍ ഹൗസിങ് കോര്‍പ്പറേഷനില്‍ പെന്‍ഷന്‍ നടപ്പാക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കുമ്ബോള്‍ ഉണ്ടായിരുന്ന ശമ്ബള സ്കെയിലില്‍ നിന്നും മാറി 91ലെ ശമ്ബളത്തെ അടിസ്ഥാന പെടുത്തിയാണ് പെന്‍ഷന്‍ നിശ്ചയിച്ചത്. ഇതോടെ സര്‍വീസും ശമ്ബളത്തിനും അടിസ്ഥാനപ്പെടുത്തിയ പെന്‍ഷന്‍ നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷം കൂടുമ്ബോള്‍ ഉണ്ടാകേണ്ട പെന്‍ഷന്‍ പരിഷ്കരണവും ഉണ്ടായില്ല. 91ലെ ശമ്ബളം അടിസ്ഥാനമാക്കി നല്‍കുന്ന അതേ അളവിലുള്ള തുകയാണ് വിവിധ തസ്തികകളില്‍ ജോലി ചെയ്തവര്‍ക്ക് ഇന്നും നല്‍കുന്നത്. അര്‍ഹമായ പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി നല്‍കിയ അനുകൂല ഉത്തരവും കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല.

പെന്‍ഷന്‍ നല്‍കണെന്നമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച്‌ ആനുപാതികമായ കുടിശിക നല്‍കണെന്നും വിധിച്ചു. അഞ്ചു വര്‍ഷം കൂടുമ്ബോള്‍ ഉണ്ടാകുന്ന പെന്‍ഷന്‍ പരിഷ്കരണവും നടപ്പാക്കണം ഈ കാര്യത്തില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. കെഎസ്ഡബ്ല്യുസി സ്വതന്ത്ര സ്ഥാപനമാണെന്നും ഇതില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കാണിച്ച്‌ സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കിയതോടെ സര്‍ക്കാരിനെ ഒഴിവാക്കി.

Advertisements

എന്നാല്‍ ഹൈക്കോടതി വിധിയില്‍ കെഎസ്ഡബ്ല്യുസി റിവിഷന്‍ ഹര്‍ജി നല്‍കിയതോടെ കാര്യങ്ങള്‍ തകിടം മറഞ്ഞു. ഡിവിഷന്‍ ബഞ്ചിന്‍റെ നിരീക്ഷണം ശരിയല്ലെന്നുകാട്ടി ഡിവിഷന്‍ ബെഞ്ച് ഉത്തരവു വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍ നിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായി അന്തിമ വിധി ഉണ്ടാകുകയും ചെയ്തു. പുനഃപരിശോധന ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് മരവിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ഉത്തരവില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം. അല്ലാതെ ഒരു ഡിവിഷന്‍ ബഞ്ചിന്‍റെ തീരുമാനം മാറ്റാന്‍ റിവ്യു പെറ്റീഷന്‍ വഴി ഡിവിഷന്‍ ബഞ്ചിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മഞ്ജുള ചെല്ലൂര്‍ ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് ശരിവച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമായിരുന്നുവെങ്കിലും ഉത്തരവിറങ്ങി ആറു മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെയും അത് നടപ്പാക്കാന്‍ കെഎസ്ഡബ്ല്യുസി തയാറായിട്ടില്ല. വലിയ സാമ്ബത്തിക ബാധ്യത പെന്‍ഷന്‍ വിതരണത്തിനായി കോര്‍പ്പറേഷന് ഉണ്ടാകുമെന്നതിനാലാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറഞ്ഞയുന്നത്. എന്നാല്‍ 15 കോടി രൂപയുടെ നിക്ഷേപം കെഎസ്ഡബ്ല്യുസിയുടെ പെന്‍ഷന്‍ നിലനില്‍ക്കെയാണ് കോടതി ഉത്തരവ് ലംഘിച്ച്‌ അര്‍ഹമായ പെന്‍ഷന്‍ തടഞ്ഞു വച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *