കൃഷിഭവനിൽ ആവശ്യമുള്ള ജീവനക്കരെ നിയമിക്കുക: എൽ.ജെ.ഡി. ധർണ നടത്തി
ചെറുവണ്ണൂർ: കൃഷിഭവനിൽ ആവശ്യമുള്ള ജീവനക്കരെ നിയമിക്കുക, ചെറുവണ്ണൂർ മോഡൽ അഗ്രോ സർവീസ് സെൻ്റർ പുനർ സംവിധാനം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി. ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ധർണ നടത്തി. എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു.

സി.പി. ഗോപാലൻ അധ്യക്ഷനായി. എൽ.ജെ.ഡി. ജില്ലാകമ്മിറ്റി അംഗം സി.സുജിത്ത്, എൻ.കെ. കൃഷ്ണൻ, സി. സുരേന്ദ്രൻ, കെ. അപ്പുക്കുട്ടി, കെ. രാജൻ, ഇ.കെ. പ്രദീപ് കുമാർ, രമാദേവി നാഗത്ത്, ടി.പി. നരേഷ്, കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.


