കൂണ്‍കൃഷി പരിശീലകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കൂണ്‍ കൃഷിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിയ്യൂര്‍ സ്വയം സഹായ സംഘവും കനറാ ബാങ്ക് ആര്‍.എസ്.ഇ.ടി.ഐ.യും ചേര്‍ന്ന് നടത്തിയ പരിശീലന ക്ലാസ്സില്‍ പങ്കെടുത്തവരാണ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സി.ഭാനു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീവിദ്യ, കനറാ ബാങ്ക് ആര്‍.എസ്.ഇ.ടി.ഐ. ഡയരക്ടര്‍ കൃഷ്ണനുണ്ണി, വി.കെ. ജിംനേഷ് എന്നിവര്‍ സംസാരിച്ചു.
