KOYILANDY DIARY

The Perfect News Portal

കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോവുo; പിണറായി വിജയന്‍

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജനങ്ങളുടെ പിന്തുണകിട്ടിയ നൂറു ദിനങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വരും ദിവസങ്ങളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  എല്‍ഡിഎഫ് സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചുവെന്നും അദ്ദേഹം റേഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കും. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കും. വരുന്ന കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കും. ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചു. കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചും ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ പുത്തന്‍ ഉണര്‍വ് പകരാനായെന്നും പിണറായി വിജയന്‍ പറഞ്ഞു.

മയക്കുമരുന്നിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വര്‍ഗീയ ശക്തികളെ ചെറുക്കും. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നവരെയും അതിനുള്ള ശ്രമങ്ങളെയും ഒന്നിച്ചു നേരിടണം. കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഈ മഹാവിപത്തിനെ കേരളത്തില്‍ നിന്ന് പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാറിനൊപ്പം അണിചേരണം.

Advertisements

വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കും. സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കായുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തിവരുന്നതായും പിണറായി അറിയിച്ചു. സമൂഹത്തില്‍ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം. പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാക്കും. എല്‍.എന്‍.ജി പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും.

ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ചും കശുവണ്ടി ഫാക്ടറികള്‍ തുറന്നും ആരോഗ്യകാര്‍ഷിക മേഖലകളില്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നുമാണ് പിണറായി സര്‍ക്കാര്‍ നൂറാംദിനത്തില്‍ എത്തിയിരിക്കുന്നത്. 4500റോളം പട്ടികജാതി കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്കു വിവാഹ ധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു.