കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ 103-ാം വാർഷികാഘോഷം

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ നൂറ്റി രണ്ടാം വാർഷികാഘോഷവും, ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടിയുടെ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു. സ്കൂൾ വിദ്യാർഥികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്മരണിക” വയമ്പ്” ചടങ്ങിൽ പ്രകാശനം ചെയ്തു.

എൻഡോവ്മെന്റ് ജേതാക്കളെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ആർ സുബ്രഹ്മണ്യൻ നമ്പൂതിരി, യമുന ടി, സുധീർ ബാബു എസ് എന്നിവർക്കുള്ള പിടിഎയുടെ ഉപഹാരം കൗൺസിലർ വത്സരാജ് കേളോത്ത് സമർപ്പിച്ചു. യോഗത്തിൽ സുധ കെ , ജിഷ പുതിയെടുത്ത്, ബിന്ദു പിബി എന്നീ കൗൺസിലർമാരും, എൻ. ഇ, മോഹനൻ നമ്പൂതിരി, എം, രവീന്ദ്രൻ , സി ഗോപകുമാർ, കെ, സുകുമാരൻ, സിഞ്ജുല വിനോദ്, കെ. കെ. ബിന്ദു എന്നിവർ സംസാരിച്ചു.


