കുറുവങ്ങാട് മാവിൻ ചുവട്ടിൽ ചക്ര സ്തംഭനം
കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം കുറുവങ്ങാട് മാവിൻ ചുവട്ടിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണിക്കായിരുന്നു സമരം ആരംഭിച്ചത്. സമരത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സിഐടിയു ഏരിയ കമ്മിറ്റി അംഗം എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു മേഖല സെക്രട്ടറി വി.എം സിറാജ് സ്വഗതo പറഞ്ഞു.
![](https://koyilandydiary.com/wp-content/uploads/2021/06/focus-wide-new-red-2-5-1024x341.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)