കുന്നത്തറ ടെക്സ്റ്റൈൽസിലെ എക്സ് ഗ്രേഷ്യക്ക് അർഹരായവരിൽ നിന്ന് രേഖകൾ ശേഖരിക്കുന്നു

കൊയിലാണ്ടി: കുന്നത്തറ ടെക്സ്റ്റൈൽസിലെ എക്സ് ഗ്രേഷ്യക്ക് അർഹരായവരിൽ നിന്ന് രേഖകൾ ശേഖരിക്കുന്നു. ടെക്സ്റ്റൈൽസിലെ എക്സ് ഗ്രേഷ്യക്ക് അർഹരായ തൊഴിലാളികളുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്(ഐ.എഫ്.എസ്.സി രേഖപ്പെടുത്തിയത്), ആധാർ കാർഡിന്റെ പകർപ്പ്, എന്നിവ നേരിട്ട് സ്വീകരിക്കുന്നതിനായി ജുലൈ 28ന് കൂമുള്ളി വായനശാലയിൽ ക്യാമ്പ് നടത്തുന്നു.
മേൽപറഞ്ഞ രേഖകൾ സഹിതം കാലത്ത് 10.30നും വൈകീട്ടു 3 മണിക്കുമിടയിൽ എത്തിച്ചേരേണ്ടതാണെന്ന് കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു.

