കുടുംബശ്രീ കിറ്റ് വിതരണം ക്രമക്കേട് അന്വേഷിക്കണമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരൻ

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണം – ബക്രീദ്
ആഘോഷത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി.സുധാകരൻ ആവശ്യപ്പെട്ടു.

700 രൂപക്കുള്ള സാധനങ്ങൾ നൽകുമെന്ന് പറഞ്ഞ് മുൻകുറായി 500 രൂപ വീതം ആളുകളിൽ നിന്നും വങ്ങിയിരുന്നു. എന്നാൽ പൊതുമാർക്കറ്റിൽ 400 രൂപ വിലയുള്ള സാധനങ്ങളാണ് ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയും പലരും കിറ്റ് വാങ്ങാതിരിക്കുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണ്.
കുടുംബശ്രീയുടെ മറവിൽ പാവങ്ങളെ മുൻനിർത്തി കൊയിലാണ്ടി നഗരസഭയിൽ നടക്കുന്ന അഴിമതികളെ സംബന്ധിച്ച് വിജിലൻ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സുധാകരൻ പറഞ്ഞു.