കുടുംബമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്ന കുടുംബമേള കെ.എസ്.എസ്.പി.യു ജില്ലാ ജോ.സെക്രട്ടറി സി.പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ടി.രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.ഗംഗാധരന്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ.കെ.മാരാര്‍, സെക്രട്ടറി ടി.പി.രാഘവന്‍, പി.എന്‍ ശാന്തമ്മ, ഇ.കെ.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഒ.കെ. വാസു സ്വാഗതവും വൈസ് പ്രസിഡണ്ട് എ.കെ.അശോകന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സാംസ്‌കാരിക പ്രഭാഷണം, വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം, മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിക്കല്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
