കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭാതല കുടിവെള്ള വിതരണം കൊടക്കാട്ടുംമുറിയിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ 4-ാം വാർഡ് പെരുങ്കുനിയിൽ ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ററാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പ്രജില സി അദ്ധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ വലിയാട്ടിൽ രമേശൻ മാസ്റ്റർ സ്വാഗതവും പി. സിജീഷ്, ബാവ കൊന്നേൻകണ്ടി എന്നിവർ സംസാരിച്ചു. സുബിഷ പെരുങ്കുനി നന്ദി രേഖപ്പെടുത്തി.

