KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ ഒ. കെ. സുരേഷിൻ്റെ കരനെൽ പാടത്ത് കൊയ്ത്തുത്സവം നടന്നു

കൊയിലാണ്ടി: കേരള സർക്കാരിൻ്റെ നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കീഴരിയൂർ കൃഷിഭവൻ്റെ  നേതൃത്വത്തിൽ കരനെൽകൃഷി കൊയ്ത്തുത്സവം നടത്തി. കർഷകനും പോലീസുകാരനുമായ ഒ. കെ.  സുരേഷിൻറെ കരനെൽ പാടത്താണ് കൊയ്ത്തുത്സവം നടന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  കെ പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജശ്രീ കോഴിപ്പുറത്ത് അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ അബ്ദുൾ ബഷീർ, തിക്കോടി എ ഡി എ എം. വിനോദ് കുമാർ, നമ്പ്രത്ത്കര യു. പി സ്കൂൾ ഹെഡ്മാസ്റ്റർ പി പി സുരേഷ് കുമാർ, കൊയിലാണ്ടി എഎസ്ഐ മുനീർ, കാർഷിക വികസന സമിതി അംഗങ്ങളായ സി ഹരീന്ദ്രൻ, പി ടി ബാലൻ, പി ഭാസ്കരൻ, ടി. കെ. വിജയൻ, പ്രഭാകരൻ നായർ, ഹരീഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നമ്പ്രത്ത് കര യുപി സ്കൂളിലെ കാർഷിക ക്ലബ്ബ് വിദ്യാർത്ഥികളും കൊയിലാണ്ടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളും, കീഴരിയൂർ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അടക്കം നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു.  ജില്ലാതല കാർഷിക ക്വിസ് മത്സര വിജയി സ്വാം പ്രഭാതിനെ ചടങ്ങിൽ അനുമോദിച്ചു. സുരേഷിന്റെ ഏഴ് വർഷത്തെ കൃഷി അനുഭവങ്ങൾ ഡോക്യുമെൻ്ററിയായി അവതരിപ്പിച്ചത് കുട്ടികൾക്ക് വേറിട അനുഭവമായി.

Advertisements

കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു

കൊയിലാണ്ടി സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

Share news

Leave a Reply

Your email address will not be published. Required fields are marked *