KOYILANDY DIARY

The Perfect News Portal

കിനാലൂരില്‍ നിര്‍മ്മിച്ച മാതൃകാ വ്യവസായ കെട്ടിട സമുച്ചയം ശനിയാഴ്ച തുറക്കും

കോഴിക്കോട്: കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായവളര്‍ച്ചാ കേന്ദ്ര ത്തില്‍ നിര്‍മ്മിച്ച മാതൃകാ വ്യവസായ കെട്ടിട സമുച്ചയം ശനിയാഴ്ച തുറക്കും. ഇതോടൊപ്പം വ്യവസായ പാര്‍ക്കിന്റെ രണ്ടാംപാദ വികസന പ്ര
വര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും വ്യവസായ മന്ത്റി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴില്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് എംപി എം.കെ. രാഘവന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

പിന്നാക്ക അവസ്ഥയിലുളള ജില്ലകളിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആസൂ ത്രണം ചെയ്ത പദ്ധതിയാണ് വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍. 1998ല്‍ ആരംഭിച്ചതാണ് കിനാലൂര്‍ വ്യവസായവളര്‍ച്ചാ കേന്ദ്രം. 70 ഏക്കറോളംസ്ഥലം 64 വ്യവസായങ്ങള്‍ആരംഭിക്കുന്നതിന് വേണ്ടി അലോട്ട് ചെയ്യുകയും 50ഓളം വ്യവസായങ്ങള്‍ ആരംഭിക്കുകയുംചെയ്തു. അതില്‍ 26 കമ്പനികള്‍ വ്യവസായിക ഉല്‍പ്പാദനം നടത്തിക്കൊണ്ടിരിക്കുന്നവയാണ്. ഈ കമ്പനികളില്‍ 1250 തൊഴിലാളികള്‍ജോലി ചെയ്യുന്നുണ്ട്.
നിലവിലുണ്ടായിരുന്ന രണ്ട് മാതൃകാ വ്യവസായ കെട്ടിട സമുച്ചയം മുഴുവനായും അലോട്ട് ചെയ്തുകഴിഞ്ഞു.

പുതുതായി 60,000 സ്ക്വയര്‍ ഫീ​റ്റ് വരുന്ന ഒരു മാതൃകാ വ്യവസായ സമുച്ചയം 14 കോടിരൂപ ചെലവില്‍ സജജമാക്കിയിട്ടുണ്ട്. രണ്ടേക്കര്‍ സ്ഥലത്ത് 13 കോടിരൂപ ചെലവില്‍ സ്ഥാപിച്ച 110 കെവി വൈദ്യുതി സബ് സ്​റ്റേഷന്‍ കഴിഞ്ഞയാഴ്ച പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കി. 30 കോടി രൂപ മുതല്‍ മുടക്കില്‍ ഈ പാര്‍ക്കിന്റെ രണ്ടാം പാദവികസനം തുടങ്ങുകയാണ്. രണ്ടാം പാദത്തില്‍ 75 ഏക്കര്‍ സ്ഥലത്ത് കോമ്പൗണ്ട് വാള്‍, ഡ്റൈനേജ്, ജലവിതരണം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കാനാണുദ്ദേശിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *