കാസര്‍ഗോഡ് സ്വദേശി കര്‍ണ്ണാടക വനത്തിനുള്ളില്‍ വെടിയേറ്റു മരിച്ചു

ബെംഗളൂരു: കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസിനെ കര്‍ണ്ണാടക വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ കൂടെ രണ്ടു പേര്‍ ഉണ്ടായിരുന്നു. അവരെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. അവര്‍ നല്‍കിയ മൊഴി അനുസരിച്ച് നായാട്ടിനായാണ് മൂവരും വനത്തിലെത്തിയത്.
കര്‍ണ്ണാടകയിലെ വാഗമണ്‍ തട്ട് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കിട്ടിയത്. കര്‍ണ്ണാടക വനം വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ജോര്‍ജ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം

