KOYILANDY DIARY

The Perfect News Portal

കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി

ലഖ്‌നൗ> കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌ിന്റെ നിര്‍ദ്ദേശപ്രകാരം പ്രയാഗ‌്‌രാജ‌് എന്നാണ്‌ പേരുമാറ്റി ഉത്തരവായത്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ടുതന്നെ ചരിത്രപ്രശസ്‌തമായ പ്രദേശമാണ്‌ അലഹബാദ്‌. പേരുമാറ്റംഇന്നുമുതല്‍ നിലവില്‍ വന്നതായി മന്ത്രിസഭ അംഗീകരിച്ചു

അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന കുംഭമേളയുടെ ഭാഗമായി അലഹബാദിന്റെ പേര‌് പ്രയാഗ‌്‌രാജ‌് എന്നു മാറ്റുമെന്ന്‌ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം പേരുമാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഗവര്‍ണര്‍ രാംനായിക്കും പേരുമാറ്റത്തിന്‌ അനുമതി നല്‍കിയിരുന്നു.

വന്ദേമാതരം പാടുന്നതിന‌് വിലക്ക‌് ഏര്‍പ്പെടുത്തിയെന്ന‌ാരോപിച്ച‌് മൂന്നുദിവസം മുമ്ബ‌് മസ‌്ജിദ‌് നഗറില്‍ ഗാന്ധി മുഹമ്മദലി മെമ്മോറിയല്‍ ഇന്റര്‍കോളേജ‌് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.

Advertisements

യോഗി ആദിത്യനാഥ‌് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ‌് സ‌്റ്റേഷനുകള്‍ക്കും ടോള്‍ബൂത്തുകള്‍ക്കും കാവി നിറം നിര്‍ബന്ധമാക്കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഗുകളും കാവിനിറത്തിലിായിരുന്നു.

കെഎസ‌്‌ആര്‍ടിസി ബസുകളുടെ നിറവും കാവിയാക്കി. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും കാവി നിറത്തിലുള്ള കാര്‍ഡുകള്‍ ധരിക്കണമെന്നും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിര്‍ബന്ധമായും കാവിയേ ധരിക്കാവൂവെന്നും ഉത്തരവിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *