കാറുകള്‍ കത്തിനശിച്ചു

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടുകാറുകള്‍ കത്തിനശിച്ചു. ചേവായൂര്‍ എസ്.ബി.ഐ. കോളനിയില്‍ ‘ഹേമബിന്ദു’ വീട്ടില്‍ ഹേമന്ത് രവീന്ദ്രന്റെ രണ്ടു കാറുകളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കത്തി നശിച്ചത്.
രണ്ടുകാറുകളും ലോക്ക് ചെയ്തിരുന്നതാണ്. കാറിന്റെ ഗ്ളാസുകള്‍ തീപടര്‍ന്ന് വെന്തുരുകിയ നിലയിലാണ്. ആദ്യംകത്തിയ കാറില്‍നിന്ന് തീ പടര്‍ന്നാവാം രണ്ടാമത്തെ കാര്‍ കത്തിയതെന്ന് ഉടസ്ഥന്‍ ഹേമന്ത് രവീന്ദ്രന്‍ പറഞ്ഞു. രവിസോണ്‍ എന്ന ട്രാവല്‍സ് നടത്തുന്ന ഹേമന്തിന് 24 വാഹനങ്ങള്‍ പല കമ്പനികള്‍ക്കും എയര്‍ലൈന്‍സിനായും ഓടുന്നുണ്ട്.

തീ പിടിച്ചത് അയല്‍വീട്ടുകാര്‍ വിളിച്ചുപറഞ്ഞാണ് അറിഞ്ഞത്. ചൂടില്‍ വീടിന്റെ രണ്ട് ജനല്‍ചില്ലുകളും പൊട്ടി. ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് സി.ഐ. മൂസ്സ വള്ളിക്കാടന്‍ പറഞ്ഞു.

