KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി : അമേച്വര്‍ നാടക പ്രസ്ഥാനത്തിന്റെ വക്താക്കളിലൊരാളായി തുടങ്ങി കേരളമാകെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായി മാറിയ കായലാട്ട് രവീന്ദ്രന്റെ മൂന്നാം ചരമവാര്‍കവും അദ്ധേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നാടക പ്രതിഭാ അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വക്കറ്റ് കെ. സത്യന്‍ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു. കാലത്ത് 8 മണിക്ക് അദ്ധേഹത്തിന്റെ വീട്ടില്‍ പുഷ്പാര്‍ച്ചനയോട്കൂടിയാണ് അനുസ്മരണത്തിന് തുടക്കമിട്ടത്. മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൂന്നാമത് കായലാട്ട് രവീന്ദ്രന്‍ പുരസ്‌കാരത്തിന് അര്‍ഹനായ അരങ്ങാടത്ത് വിജയന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അവാര്‍ഡ് നല്‍കി. മേലൂര്‍ വാസുദേവന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കേരളത്തിലെ സാമൂഹ്യ പുരോഗതിയും നാടക പ്രസ്ഥാനവും എന്ന വിഷയത്തില്‍ ഇ.എം. സതീശന്‍ സാസംസ്‌കാരിക പ്രഭാഷണം നടത്തി. ടി. എം. കുഞ്ഞിരാമന്‍ നായര്‍, കെ. പി. വിനോദ് കുമാര്‍, വി. പി. ഇബ്രാഹിംകുട്ടി, വി. കെ. രവി എന്നിവര്‍ സംസാരിച്ചു. അനുസ്മരണസമിതി ചെയര്‍മാന്‍ ഇ. കെ. അജിത്ത് സ്വാഗതവും, കണ്‍വീനര്‍ കെ. കെ. സുധാകരന്‍ നന്ദിയും പറഞ്ഞു.