KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രന്‍ നാടക പ്രതിഭാ അവാര്‍ഡ് അരങ്ങാടത്ത് വിജയന്‍ എറ്റുവാങ്ങി

കൊയിലാണ്ടി : കേരളമാകെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായി മാറിയ കായലാട്ട് രവീന്ദ്രന്റെ (കെ.പി.എ.സി) ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ മൂന്നാമത് നാടക പ്രതിഭ അവാര്‍ഡ് അരങ്ങാടത്ത് വിജയന്‍ ഏറ്റുവാങ്ങി. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രൗഡമായ ചടങ്ങില്‍ ഗരസഭാ ചെയര്‍മാന്‍ അഡ്വക്കറ്റ് കെ. സത്യന്‍ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ മാമുക്കോയ അരാടത്ത് വിജയന് അവാര്‍ഡ് കൈമാറി. ചടങ്ങില്‍ മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മേലൂര്‍ വാസുദേവന്‍, ഇ.എം. സതീശന്‍, ടി. എം. കുഞ്ഞിരാമന്‍ നായര്‍, കെ. പി. വിനോദ് കുമാര്‍, വി. പി. ഇബ്രാഹിംകുട്ടി, വി. കെ. രവി എന്നിവര്‍ സംസാരിച്ചു. അനുസ്മരണസമിതി ചെയര്‍മാന്‍ ഇ. കെ. അജിത്ത് സ്വാഗതവും, കണ്‍വീനര്‍ കെ. കെ. സുധാകരന്‍ നന്ദിയും പറഞ്ഞു.