കാപ്പാട് തീരത്തെ ശൗചാലയം തുറന്ന് കൊടുക്കണം
![](https://koyilandydiary.com/wp-content/uploads/2017/07/kap.jpg)
കൊയിലാണ്ടി: കാപ്പാട് തീരെത്തത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ല. കാപ്പാട് തീരം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി ശുചിമുറികള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇത് പലപ്പോഴും അടച്ചിട്ടിരിക്കുകയായിരിക്കും.
ടോയ്ലറ്റ് പരിപാലിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തിയെങ്കിലും അവരില്ലാത്തപ്പോള്‍ തുറന്നുകൊടുക്കാന്‍ ആളുണ്ടാവില്ല. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുളള സൗകര്യം പോലുമില്ലാതെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ കഷ്ടപ്പെടുകയാണ്. സ്ത്രീകളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ദിവസവും ഒട്ടേറെ സന്ദര്‍ശകര്‍ ഇവിടെയെത്താറുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സമീപത്തെ വീടുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)