കാഞ്ഞൂർ റെയിൽവേ ഗേറ്റിൽ പാളത്തിൽ ലോഹക്കഷണങ്ങൾ കണ്ടെത്തി
കായംകുളം: ചേപ്പാട് റെയിൽവേ സ്റ്റേഷനു സമീപം കാഞ്ഞൂർ റെയിൽവേ ഗേറ്റിൽ പാളത്തിൽ ലോഹക്കഷണങ്ങൾ കണ്ടെത്തി. മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് ഈ സമയം കടന്നുപോയെങ്കിലും ഭാഗ്യത്തിന് അപകടം ഒഴിവായി. ശനിയാഴ്ച രാത്രി 7ന് ട്രെയിൻ തിരുവനന്തപുരം ഭാഗത്തേക്കു പോകുമ്പോഴാണ് സംഭവം. വലിയ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഗേറ്റിലെ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് പാളത്തിനു സമീപം റെയിലിന്റെ തന്നെ ഒരു കഷ്ണം കണ്ടത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

