കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീന്‍ വിങ്‌സും തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് കവിയരങ്ങ് നടത്തി. കവയിത്രി കെ.വരദേശ്വരി ഉദ്ഘാടനം ചെയ്തു. ബിജു ടി.ആര്‍. പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. സുജിത്ത് കുട്ടനാരി, ഹാറൂണ്‍ അല്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.