KOYILANDY DIARY.COM

The Perfect News Portal

കവിതയും കൂടെ പാരഡി ഗാനവുമായി അൻഷിത്ത്

ഉള്ളിയേരി: കോവിഡ് കാലം സർഗാത്മകമാക്കാൻ കവിതയും കൂടെ സിനിമാ പാരഡിഗാനവുമായ് ഉള്ളിയേരിക്കാരൻ അൻഷിത്ത് ഇതാ വീണ്ടും. കഴിഞ്ഞ വർഷം ലോക് ഡൗണിൽ ആയിരുന്നു തുടക്കം. ഇരുപതിലേറെ കവിതകളും ലളിതഗാനങ്ങളും രചിച്ചു. ഈ വർഷം കുംഭത്തിൽ അമ്മയ്ക്കു മാംഗല്യം എന്ന ഓഡിയോ വീഡിയോയുടെ ഭക്തിഗാനത്തിന് രചന നിർവ്വഹിച്ചത്  അൻഷിത്തായിരുന്നു. നിരവധി സ്റേറജുകളിൽ പാടിയ ഈ കലാക്കാരൻ രചനയിലേക്ക് വന്നത് തികച്ചു യാദൃച്ഛികമായിട്ടായിരുന്നു. പ്രതിരോധം മറികടന്നാക്രമിച്ചു കൊണ്ടിരിക്കേ ഈ വർഷം ജന്മനാടിൻ്റെ വേദനയെ പരിഗണിച്ചുക്കൊണ്ടായിരുന്നു ഈ വർഷം തുടക്കം.

ഐ.വി ശശിയുടെ സൂപ്പർ ഹിറ്റായ  ജയൻ്റെ അങ്ങാടിയിലെ പപ്പു പാടി അഭിനയിച്ച പാവാട വേണം മേലാട വേണം എന്ന ഗാനത്തിൻ്റെ സംഗീതം ഒപ്പിയെടുത്തായിരുന്നു രചന. വാദ്യകലയിലും ഇടം നൽകി Tick Tock ലൂടെ ശ്രദ്ധേയനായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററും കുളങ്ങര ഇല്ലത്ത് രമേശൻ നമ്പൂതിരി മാസ്റ്ററും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അരുൺ നമ്പിയിട്ടിൽ അൻഷിത്തിൻ്റെ കവിതയെ പ്രോത്സാഹിപ്പിച്ചു വരുന്നു. അച്ഛൻ അനിൽകുമാർ അമ്മ ഷൈനി സഹോദരൻ അൻഷജ. 

Share news

Leave a Reply

Your email address will not be published. Required fields are marked *