KOYILANDY DIARY

The Perfect News Portal

കല്ലായിപ്പുഴ നവീകരണം: നിര്‍മാണഉദ്ഘാടനം 29-ന് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും

കോഴിക്കോട്: കല്ലായിപ്പുഴ ആഴം കൂട്ടി നവീകരിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. നിര്‍മാണഉദ്ഘാടനം 29-ന് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും.കല്ലായിപ്പുഴയിലെ ചളി നീക്കംചെയ്ത് ആഴം കൂട്ടി ഇരുഭാഗത്തും സംരക്ഷണഭിത്തിയും നടപ്പാതയും കെട്ടി നവീകരിക്കുകയെന്നതാണ് പദ്ധതി. 4.10 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ അത് 4.90 കോടിയായി. അധിക തുകയായ 80 ലക്ഷം രൂപ അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു തടസ്സം. റിവര്‍ മാനേജ്‌മെന്റിന്റെതാണ് ഫണ്ട്. പദ്ധതി നടപ്പാക്കേണ്ടത് ജലവിഭവവകുപ്പും. റവന്യൂവകുപ്പ് അധികഫണ്ട് അംഗീകരിക്കാതെ വന്നപ്പോഴാണ് തടസ്സമായത്. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായി മൂന്നുകോടി രൂപയും അനുവദിച്ചിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ അന്നത്തെ നിരക്കനുസരിച്ച് 4.10 കോടിയും അനുവദിച്ചു. എന്നാല്‍ ടെന്‍ഡര്‍ ഘട്ടത്തിലെത്തിയപ്പോഴാണ് അത് 4.90 കോടിയായത്.